Friday 9 March 2012

ദാംഗി : എക്കാലത്തെയും കുറിയ മനുഷ്യന്‍




















കാഠ്മണ്ഡു: ലോകത്തെ പ്രായപൂര്‍ത്തിയെത്തിയ ഏറ്റവും കുറിയ മനുഷ്യനായി നേപ്പാളുകാരനായ ചന്ദ്രബഹാദുര്‍ ദാംഗി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. പന്ത്രണ്ട് കിലോ തൂക്കവും 54.6 സെന്‍റീമീറ്റര്‍ മാത്രം നീളവുമുള്ള ദാംഗിക്ക് ഒരു പിഞ്ചുകുഞ്ഞിന്റെ വലിപ്പമേയുള്ളൂ. 

കാഠ്മണ്ഡുവില്‍ ഗിന്നസ് ബുക്ക് എഡിറ്റര്‍ ഇന്‍ ചീഫ് ക്രെയ്ഗ് ഗ്ലെന്‍ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എഴുപത്തിരണ്ടുകാരനായ ദാംഗിയെ ലോകത്തെ എക്കാലത്തെയും ഏറ്റവും കുറിയ മനുഷ്യനായി അംഗീകരിച്ചത്. അംഗീകാരത്തില്‍ സന്തോഷവാനാണെന്ന് ദാംഗി പറഞ്ഞു.

ഫിലിപ്പീന്‍സില്‍ നിന്നുള്ള ജുന്‍റേ ബലാവിങ്ങായിരുന്നു ലോകത്തെ ഏറ്റവും ചെറിയ മനുഷ്യനായി ഇതുവരെ അംഗീകരിക്കപ്പെട്ടത്. 59.9 സെന്‍റീമീറ്റര്‍ നീളമുള്ള ജുന്‍റേയേക്കാള്‍ 5.3 സെന്‍റീമീറ്റര്‍ കുറവാണ് ദാംഗിക്ക്.

No comments:

Post a Comment